ഗ്രാമ പഞ്ചായത്ത് ഭൂമിശാസ്ത്രവും ഭൂപടവും
കാസര്‍ഗോഡ് ജില്ലയിലെ കാസര്‍ഗോഡ് താലൂക്കില്‍ കാസര്‍ഗോഡ് ബ്ളോക്കില്‍ ചെങ്കള, മുട്ടത്തൊടി, പാടി, നെക്രാജെ എന്നീ വില്ലേജുകള്‍ ഉള്‍പ്പെടുന്ന ഗ്രാമപഞ്ചായത്താണ് ചെങ്കള ഗ്രാമപഞ്ചായത്ത്. 53.79 ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്‍ണ്ണമുള്ള പഞ്ചായത്തിന്റെ അതിരുകള്‍ വടക്ക് ബദിയഡുക്ക, കുംബഡാജെ പഞ്ചായത്തുകളും, തെക്ക് ചെമ്മനാട്, കാറഡുക്ക പഞ്ചായത്തുകളും, പടിഞ്ഞാറ് കാസര്‍ഗോഡ് മുനിസിപ്പാലിറ്റിയും, മധൂര്‍, ചെമ്മനാട് പഞ്ചായത്തുകളും, കിഴക്ക് മുളിയാര്‍, കാറഡുക്ക, കുംബഡാജെ പഞ്ചായത്തുകളുമാണ്. കാസര്‍ഗാഡ് ജില്ലയുടെ ആസ്ഥാനമന്ദിരം ഉള്‍ക്കൊള്ളുന്ന ചെങ്കള പഞ്ചായത്ത് കാസര്‍ഗോഡ് മുനിസിപ്പാലിറ്റിയോട് തൊട്ടടുത്ത് കിടക്കുന്നു. ചെങ്കള, മുട്ടത്തൊടി, പാടി, നെക്രജെ എന്നീ വില്ലേജുകള്‍ ഉള്‍പ്പെടുന്ന ഈ പഞ്ചായത്തിന്റെ തെക്കേ അതിരായി ചന്ദ്രഗിരിപ്പുഴയും ഏകദേശം മധ്യ ഭാഗത്തായി മധുവാഹിനിപ്പുഴയും ഒഴുകുന്നു. നാഷണല്‍ ഹൈവേ 66, ചെര്‍ക്കള കല്ലടുക്ക സ്റ്റേറ്റ് ഹൈവേ, ചെര്‍ക്കള ജാല്‍സൂര്‍ സ്റ്റേറ്റ് ഹൈവേ എന്നിവയും ഗ്രാമ പഞ്ചായത്തിലൂടെ കടന്നു പോകുന്നു. 24 വാര്‍ഡുകളാണ് ഗ്രാമ പഞ്ചായത്തിലുള്ളത്.