ഇത് നിർമ്മാണത്തിലുള്ള വെബ്സൈറ്റ് ആണ്. ഇതിലെ ഉള്ളടക്കം അപൂർണമാണ്.

പഞ്ചായത്ത്

ചെങ്കള ഗ്രാമ പഞ്ചായത്ത് 24 വാർഡുകൾ ഉൾപ്പെട്ട ഭരണസംവിധാനത്തിലൂടെ പ്രവർത്തിക്കുന്നു. പ്രസിഡന്റിന്റെയും ഭരണസമിതിയുടെയും നേതൃത്വത്തിൽ വികസന, ക്ഷേമ, ആരോഗ്യ-വിദ്യാഭ്യാസ, ധനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റികൾ പഞ്ചായത്തിന്റെ സമഗ്ര വികസനത്തിനായി പ്രവർത്തിച്ചുവരുന്നു. കാസറഗോഡ് ജില്ലയിലെ ജനസംഖ്യ കൂടിയതും തിരക്കേറിയതുമായ പഞ്ചായത്താണ് ചെങ്കള

വസന്തന്‍ അജക്കോട്

പ്രസിഡൻ്റ്

ജാസ്മിന്‍ കബീര്‍ ചെര്‍ക്കളം

വൈസ് പ്രസി‍ഡണ്ട് & ചെയർമാൻ, ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

ഷുക്കൂര്‍ ചെര്‍ക്കളം

ചെയര്‍മാന്‍,വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

ഇഖ്ബാല്‍ ചേരൂര്‍

ചെയര്‍മാന്‍ , ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

ശാന്തകുമാരി ടീച്ചര്‍

ചെയര്‍പേഴ്സണ്‍ , ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിററി

ജിസണ്‍ ഏലിയാസ്

സെക്രട്ടറി, ഗ്രാമ പ‍‍ഞ്ചായത്ത്

ഞങ്ങളെക്കുറിച്ച്

ഒറ്റ നോട്ടത്തില്‍

ചെങ്കള ഗ്രാമ പഞ്ചായത്ത് കാസർഗോഡ് ജില്ലയിലെ പ്രധാന ഗ്രാമപഞ്ചായത്തുകളിൽ ഒന്നാണ്. കാസർഗോഡ് നഗരത്തിൽ നിന്ന് ഏകദേശം 5 കിലോമീറ്റർ കിഴക്കായി സ്ഥിതിചെയ്യുന്ന ഈ പ്രദേശം ചരിത്രപരമായും സാമൂഹികമായും കാർഷികപരമായും ഏറെ പ്രാധാന്യമുള്ളതാണ്. ചെങ്കള, മുട്ടത്തൊടി, നെക്രാജെ, പാടി എന്നീ ഗ്രാമങ്ങൾ ചേർന്നാണ് പഞ്ചായത്തിന്റെ രൂപീകരണം നടന്നത്. ചെങ്കള ഗ്രാമ പഞ്ചായത്ത്ജില്ല                                               :              കാസര്‍ഗോഡ്‌ബ്ളോക്ക്                                :             ...

കൂടുതൽ വായിക്കുക
K-SMART App

K-SMART - Mobile App

Download Now

decorative icons

ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം

പഴയ മദിരാശി സംസ്ഥാനത്തിന്റെ ഭാഗമായിരുന്ന ചെങ്കള പ്രദേശം ഭരിച്ചിരുന്നത് ബല്ലാൽ, കുമ്പളമായിപ്പാടി രാജവംശങ്ങളായിരുന്നു. ഇന്ത്യൻ നീതിന്യായ ചരിത്രത്തിലെ നാഴികക്കല്ലായ സുപ്രീം കോടതി വിധി സമ്പാദിച്ച കേശവാനന്ദ ഭാരതി സ്വാമികളുടെ എടനീർ മഠം ഈ പഞ്ചായത്തിലാണ് സ്ഥിതി ചെയ്യുന്നത്. സ്വാതന്ത്ര്യസമര കാലത്ത് നിസ്സഹകരണ പ്രസ്ഥാനത്തിലും ഉപ്പുസത്യാഗ്രഹത്തിലും സജീവ പങ്കുവഹിച്ച ചരിത്രമുള്ള മണ്ണാണിത്. ബ്രിട്ടീഷ് ഭരണത്തിന്റെ ഓർമ്മപ്പെടുത്തലായി ബാസൽ മിഷൻ നിർമ്മിച്ച ബേക്കയിലെ ബംഗ്ലാവും എടനീർ-നെക്രാജെ ഇരുമ്പുപാലങ്ങളും ഇവിടെ കാണാം. മലയാളം, കന്നട, തുളു ഭാഷകൾ സംഗമിക്കുന്ന ഇവിടെ യക്ഷഗാനം, തെയ്യം, പൂരക്കളി തുടങ്ങിയ വൈവിധ്യമാർന്ന കലകളും പൈക്ക മണവാട്ടി ഉറൂസ് പോലുള്ള മതസൗഹാർദ്ദ ആഘോഷങ്ങളും നിലനിൽക്കുന്നു.

കൂടുതൽ വായിക്കുക